www.eta-sda.com hushskinandbody.com www.iaffirm.org www.offtopmag.com www.radieselparts.com www.stghealth.com thedigitallatina.com www.thinkdesignable.com www.topspottraining.com togel4d hotogel jasa-gbpointblank.com togel online beautifulawarenessproject.com www.athmaraksha.org asiatreetops.com americanallergy.com kenyasuda.com americanallergy.com ampera4d togel aman terpercaya togel online bandar togel toto togel togel pulsa situs togel slot gacor slot thailand slot dana slot gopay slot 5000 togel online bandar togel toto togel togel pulsa situs togel slot gacor slot thailand slot dana slot gopay slot 5000 slot gacor slot dana slot gacor slot gacor pinjolindonesia.com

കുരിശടയാളം വരക്കുക. 
സ്തുതിഗീതം 
ഈശോയുടെ വിലയേറിയ തിരുരക്തമേ, 
ഈശോയുടെ വിലയേറിയ തിരുരക്തമേ 
ഈശോയുടെ വിലയേറിയ തിരുരക്തമേ 
ഈശോയുടെ വിലയേറിയ തിരുരക്തമേ 
(ലോകത്തെ രക്ഷിക്കണമേയെന്ന്! പ്രത്യുത്തരം നല്കുക) 


പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന 
പരിശുദ്ധാത്മാവേ എഴുന്നള്ളി വരേണമേ. അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കുകയും അവയില്‍ അവിടുത്തെ സ്‌നേഹാഗ്‌നി ജ്വലിപ്പിക്കുകയും ചെയ്യണമേ. അങ്ങനെ അവ പുന:സൃഷ്ടിക്കപ്പെടട്ടെ. ഭൂമുഖം നവീകരിക്കപ്പെടുകയും ചെയ്യട്ടെ. 
ലീഡര്‍: നമുക്ക് പ്രാര്‍ത്ഥിക്കാം, ഓ, പരിശുദ്ധാത്മാവിന്റെ പ്രകാശത്താല്‍ വിശ്വാസികളുടെ ഹൃദയങ്ങളെ പഠിപ്പിച്ച ദൈവമേ, ഈ ആത്മാവിനാല്‍ ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തു വഴി ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജ്ഞാനികളും അവിടുത്തെ ആശ്വാസത്തില്‍ എന്നേക്കും ആനന്ദിക്കുന്നവരുമാകട്ടെ. ആമ്മേന്‍. (തുടര്‍ന്നു വിശ്വാസ പ്രമാണം ചൊല്ലുക..) 


(ശിരസ്സുനമിച്ച് താഴെ വരുന്ന പ്രാര്‍ത്ഥന ചൊല്ലുക) 
ദൈവജ്ഞാനത്തിന്റെ സിംഹാസനവും സ്വര്‍ഗ്ഗീയ അറിവിന്റെ സക്രാരിയും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകിയ വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്‌പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍. 
ലീഡര്‍: ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ. 
മറുപടി: അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ. 
സ്വര്‍ഗ്ഗസ്ഥനായ പിതാവേ..... നന്മനിറഞ്ഞ മറിയമേ.... പിതാവിനും പുത്രനും....(3 പ്രാവശ്യം). 
ദൈവജ്ഞാനത്തിന്റെ സിംഹാസനവും സ്വര്‍ഗീയ അറിവിന്റെ സക്രാരിയും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകുന്ന വിലയേറിയ തിരുരക്തം എപ്പോഴും എല്ലായ്‌പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍. 


ഒന്നാം ദിവ്യരഹസ്യം: നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ വലതുകൈയില്‍ ആണിയടിക്കുന്നു. (അല്‍പസമയം മൗനമായി ധ്യാനിക്കുക) 
അങ്ങയുടെ വലതുകൈയിലേറ്റ വിലയേറിയ മുറിവിനാലും അതില്‍ തുളഞ്ഞുകയറിയ ആണിയുടെ വേദനയാലും അവിടെനിന്നും ഒഴുകുന്ന വിലയേറിയ തിരുരക്തം ലോകം മുഴുവനുമുള്ള പാപികളെ രക്ഷിക്കുകയും അനേകം ആത്മാക്കളെ മാനസാന്തരപ്പെടുത്തുകയും ചെയ്യട്ടെ. ആമ്മേന്‍. 
ലീഡര്‍: ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, 
മറുപടി: അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ. 
സ്വര്‍ഗ്ഗസ്ഥനായ പിതാവേ....നന്മനിറഞ്ഞ മറിയമേ... 
ലീഡര്‍: ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, 
മറുപടി: ഞങ്ങളേയും ലോകം മുഴുവനേയും രക്ഷിക്കണമേ. (12 പ്രാവശ്യം). ശേഷം ഒരു ത്രീത്വസ്തുതി. 
(ശിരസ്സുനമിച്ച്) 
ദൈവജ്ഞാനത്തിന്റെ സിംഹാസനവും സ്വര്‍ഗീയ അറിവിന്റെ സക്രാരിയും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകുന്ന വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്‌പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍. 


രണ്ടാം ദിവ്യരഹസ്യം: നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ ഇടതുകൈയില്‍ ആണിയടിക്കുന്നു. (അല്‍പസമയം മൗനമായി ധ്യാനിക്കുക) 
അങ്ങയുടെ ഇടതുകൈയിലേറ്റ മുറിവിനാലും അതില്‍ തുളഞ്ഞു കയറിയ ആണിയുടെ വേദനയാലും അവിടെ നിന്നും ഒഴുകുന്ന വിലയേറിയ തിരുരക്തം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ രക്ഷിക്കുകയും മരണാസന്നരായവരെ പൈശാചികമായ ആക്രമണങ്ങളില്‍ നിന്ന്! രക്ഷിക്കുകയും ചെയ്യട്ടെ. ആമ്മേന്‍. 
ലീഡര്‍: ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, 
മറുപടി: അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ. 
സ്വര്‍ഗ്ഗസ്ഥനായ പിതാവേ....നന്മനിറഞ്ഞ മറിയമേ... 
ലീഡര്‍: ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, 
മറുപടി: ഞങ്ങളേയും ലോകം മുഴുവനേയും രക്ഷിക്കണമേ. (12 പ്രാവശ്യം) ശേഷം ഒരു ത്രീത്വസ്തുതി. 
(ശിരസ്സുനമിച്ച്) 
ദൈവജ്ഞാനത്തിന്റെ സിംഹാസനവും സ്വര്‍ഗീയ അറിവിന്റെ സക്രാരിയും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകുന്ന വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്‌പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍. 


മൂന്നാം ദിവ്യരഹസ്യം: നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ വലതുകാലില്‍ ആണിയടിക്കുന്നു. (അല്‍പസമയം മൗനമായി ധ്യാനിക്കുക) 
അങ്ങയുടെ വലതുകാലിലേറ്റ വിലയേറിയ മുറിവിനാലും അതില്‍ തുളഞ്ഞു കയറിയ ആണിയുടെ വേദനയാലും അവിടെനിന്നും ഒഴുകുന്ന വിലയേറിയ തിരുരക്തം കത്തോലിക്കാ സഭയുടെ അടിസ്ഥാനത്തെ അന്ധകാര ലോകത്തിന്റെയും ദുഷ്ട മനുഷ്യരുടെയും പദ്ധതികളില്‍ നിന്നും സംരക്ഷിക്കട്ടെ. ആമ്മേന്‍. 
ലീഡര്‍: ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, 
മറുപടി: അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കണമേ. 
സ്വര്‍ഗ്ഗസ്ഥനായ പിതാവേ....നന്മനിറഞ്ഞ മറിയമേ... 
ലീഡര്‍: ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, 
മറുപടി: ഞങ്ങളേയും ലോകം മുഴുവനേയും രക്ഷിക്കണമേ. (12 പ്രാവശ്യം) ശേഷം ഒരു ത്രീത്വസ്തുതി. 
(ശിരസ്സുനമിച്ച്) 
ദൈവജ്ഞാനത്തിന്റെ സിംഹാസനവും സ്വര്‍ഗീയ അറിവിന്റെ സക്രാരിയും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകുന്ന വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്‌പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍. 


നാലാം ദിവ്യരഹസ്യം: നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ ഇടതുകാലില്‍ ആണിയടിക്കുന്നു. (അല്‍പസമയം മൗനമായി ധ്യാനിക്കുക). 
അങ്ങയുടെ ഇടതുകാലിലേറ്റ വിലയേറിയ മുറിവിനാലും അതില്‍ തുളഞ്ഞു കയറിയ ആണിയുടെ വേദനയാലും അവിടെ നിന്നും ഒഴുകുന്ന വിലയേറിയ തിരുരക്തം ഞങ്ങളെ പൈശാചിക ശക്തികളുടെയും അവരുടെ പ്രതിനിധികളുടെയും ആക്രമണങ്ങളില്‍ നിന്ന്! സംരക്ഷിക്കട്ടെ. ആമ്മേന്‍. 
ലീഡര്‍: ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, 
മറുപടി: അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ. 
സ്വര്‍ഗ്ഗസ്ഥനായ പിതാവേ....നന്മനിറഞ്ഞ മറിയമേ... 
ലീഡര്‍: ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, 
മറുപടി: ഞങ്ങളേയും ലോകം മുഴുവനേയും രക്ഷിക്കണമേ. (12 പ്രാവശ്യം) ശേഷം ഒരു ത്രീത്വസ്തുതി. 
(ശിരസ്സുനമിച്ച്) 
ദൈവജ്ഞാനത്തിന്റെ സിംഹാസനവും സ്വര്‍ഗീയ അറിവിന്റെ സക്രാരിയും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകുന്ന വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്‌പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍. 


അഞ്ചാം ദിവ്യരഹസ്യം: നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ തിരുവിലാവ് കുത്തിത്തുറക്കപ്പെടുന്നു. (അല്‍പ സമയം മൗനമായി ധ്യാനിക്കുക) 
അങ്ങയുടെ തിരുവിലാവിലെ വിലയേറിയ മുറിവിനാലും അതില്‍ തുളഞ്ഞു കയറിയ കുന്തത്തിന്റെ വേദനയാലും അവിടെനിന്നും ഒഴുകുന്ന വിലയേറിയ തിരുരക്തവും ജലവും രോഗികളെ സുഖപ്പെടുത്തുകയും ക്ലേശിതരെ ആശ്വസിപ്പിക്കുകയും നിത്യമഹത്വത്തിനായി ഞങ്ങളെ ഒരുക്കുകയും ചെയ്യട്ടെ. ആമ്മേന്‍. 
ലീഡര്‍: ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, 
മറുപടി: അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ. 
സ്വര്‍ഗ്ഗസ്ഥനായ പിതാവേ....നന്മനിറഞ്ഞ മറിയമേ... 
ലീഡര്‍: ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, 
മറുപടി: ഞങ്ങളേയും ലോകം മുഴുവനേയും രക്ഷിക്കണമേ. (12 പ്രാവശ്യം) ശേഷം ഒരു ത്രീത്വസ്തുതി. 
(ശിരസ്സുനമിച്ച്) 
ദൈവജ്ഞാനത്തിന്റെ സിംഹാസനവും സ്വര്‍ഗീയ അറിവിന്റെ സക്രാരിയും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകുന്ന വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്‌പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍. 
ലീഡര്‍: ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, 
മറുപടി: അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ. (3 പ്രാവശ്യം) 
പരിശുദ്ധ രാജ്ഞി...... 


നമുക്ക് പ്രാര്‍ത്ഥിക്കാം. 
ഈശോയുടെ വിലയേറിയ തിരുരക്തമേ, മനുഷ്യകുലത്തിന് സമാധാനം കൈവരുത്തുന്ന അങ്ങയുടെ നിത്യഉടമ്പടിയെ ഓര്‍ത്ത് അങ്ങയെ ഞങ്ങള്‍ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഈശോയുടെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കുക. സര്‍വശക്തനായ പിതാവിനെ അവിടുത്തെ സിംഹാസനത്തില്‍ സമാശ്വസിപ്പിക്കുകയും ലോകം മുഴുവന്റെയും പാപങ്ങളെ കഴുകുകയും ചെയ്യണമേ. എല്ലാവരും അങ്ങയെ ആദരിക്കട്ടെ. ഓ, വിലയേറിയ തിരുരക്തമേ കരുണയുണ്ടാകണമേ, ആമ്മേന്‍. 

 

ഈശോയുടെ തിരുഹൃദയമേ,  
ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. 
മറിയത്തിന്റെ വിമലഹൃദയമേ,  
ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. 
ഉണ്ണീശോയുടെ വളര്‍ത്തുപിതാവായ വിശുദ്ധ യൗസേപ്പേ,  
ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. 
വിശുദ്ധ പത്രോസേ, പൗലോസേ,  
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ. 
കുരിശിന്റെ വിശുദ്ധ യോഹന്നാനെ,  
ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. 
വിശുദ്ധ മഗ്ദലേന മറിയമേ,  
ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ 
സ്വര്‍ഗ്ഗത്തിലെ സകല മദ്ധ്യസ്ഥരേ,  
ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. 
നമ്മുടെ നാഥന്റെ ശ്രേഷ്ഠരായ സകല വിശുദ്ധരേ,  
ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ 
സകല സ്വര്‍ഗ്ഗീയദൂത ഗണങ്ങളെ,  
ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ 
ജപമാല ഭക്തരേ,  
ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. 


ഈശോയുടെ വിലയേറിയ തിരുരക്തത്തിന്റെ ലുത്തിനിയ 
കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ  
കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. 
മിശിഹായേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ  
മിശിഹായേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. 
കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ  
കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. 
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ  
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. 
സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ  
ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. 
ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ  
ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. 
പരിശുദ്ധാത്മാവായ ദൈവമേ  
ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. 
ഏകദൈവമായ പരിശുദ്ധ ത്രീത്വമേ  
ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. 
ലീഡര്‍: ഓ, പരിത്രാണത്തിന്റെ കാരണമായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ, 
ഞങ്ങളെയും ലോകം മുഴുവനേയും പൊതിയണമേ. 
സമുദ്ര സമാനമായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ സ്വതന്ത്രരാക്കണമേ. 
വിശുദ്ധിയും അനുകമ്പയും നിറഞ്ഞ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ സ്വതന്ത്രരാക്കണമേ. 
ഞങ്ങളുടെ ഊര്‍ജ്ജവും ശക്തിയുമായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ സ്വതന്ത്രരാക്കണമേ. 
നിത്യ ഉടമ്പടിയായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ സ്വതന്ത്രരാക്കണമേ. 
ക്രൈസ്തവ  വിശ്വാസത്തിന്റെ അടിസ്ഥാനമായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ 
ഞങ്ങളെ സ്വതന്ത്രരാക്കണമേ. 
ദൈവത്തിന്റെ ആയുധമായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ സ്വതന്ത്രരാക്കണമേ. 
ദൈവിക ഉപവിയായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ സ്വതന്ത്രരാക്കണമേ. 
പിശാചുക്കളെ അടിച്ചോടിക്കുന്ന യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ സ്വതന്ത്രരാക്കണമേ. 
അടിമത്തത്തിലായിരിക്കുന്നവരുടെ സഹായമായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ സ്വതന്ത്രരാക്കണമേ. 
പരിശുദ്ധ വീഞ്ഞായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ സ്വതന്ത്രരാക്കണമേ. 
ക്രിസ്ത്യാനികളുടെ ശക്തിയായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ സ്വതന്ത്രരാക്കണമേ. 
തിരുസഭയുടെ സംരക്ഷണമായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ സ്വതന്ത്രരാക്കണമേ. 
ക്രിസ്ത്യാനികളുടെ സത്യവിശ്വാസമായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ സ്വതന്ത്രരാക്കണമേ. 
സൗഖ്യദായകമായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ രക്ഷിക്കണമേ. 
അഭിഷേകം ചെയ്യുന്ന യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ രക്ഷിക്കണമേ. 
ദൈവമക്കളുടെ ധൈര്യമായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ രക്ഷിക്കണമേ. 
ക്രൈസ്തവ പോരാളികളുടെ സര്‍വ്വസൈന്യാധിപനായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ രക്ഷിക്കണമേ. 
ഉത്ഥാനത്തിന്റെ തിരുനിണമായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ രക്ഷിക്കണമേ. 
സ്വര്‍ഗ്ഗീയ ദൂതന്മാരുടെ പാനീയമായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ രക്ഷിക്കണമേ. 
ദൈവപിതാവിന്റെ സമാശ്വാസമായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ രക്ഷിക്കണമേ. 
പരിശുദ്ധാത്മാവിന്റെ ശക്തിയായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ രക്ഷിക്കണമേ. 
വിജാതീയരുടെ പരിഛേദനമായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ രക്ഷിക്കണമേ. 
ലോകത്തിന്റെ സമാധാനമായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ രക്ഷിക്കണമേ. 
സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും സൂര്യതേജസ്സായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ രക്ഷിക്കണമേ. 
സ്വര്‍ഗ്ഗത്തിലെ മഴവില്ലായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ രക്ഷിക്കണമേ. 
നിഷ്‌ക്കളങ്കരായ കുഞ്ഞുപൈതങ്ങളുടെ പ്രത്യാശയായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ രക്ഷിക്കണമേ. 
ഞങ്ങളുടെ ഹൃദയങ്ങളിലെ ദൈവവചനമായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ രക്ഷിക്കണമേ. 
സ്വര്‍ഗ്ഗീയ ആയുധമായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ രക്ഷിക്കണമേ. 
സ്വര്‍ഗ്ഗീയ ജ്ഞാനമായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ രക്ഷിക്കണമേ. 
ലോകത്തിന്റെ അടിസ്ഥാനമായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ രക്ഷിക്കണമേ. 
ദൈവപിതാവിന്റെ കരുണയായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ  
ഞങ്ങളെ രക്ഷിക്കണമേ. 
ലീഡര്‍: ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമേ, 
മറുപടി!: ലോകത്തിന്റെ പാപങ്ങളെ കഴുകണമേ. 
ലീഡര്‍: ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമേ, 
മറുപടി!: ലോകത്തെ ശുദ്ധീകരിക്കണമേ. 
ലീഡര്‍: ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമേ, 
മറുപടി!: ഈശോയെ ആശ്വസിപ്പിക്കേണ്ടതെങ്ങനെയെന്ന് ഞങ്ങളെ പഠിപ്പിക്കണമേ. 


നമുക്ക് പ്രാര്‍ത്ഥിക്കാം: 
ഓ, ഞങ്ങളുടെ രക്ഷനായ ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമേ, ഞങ്ങള്‍ വിശ്വസിക്കുകയും പ്രത്യാശിക്കുകയും അങ്ങയില്‍ ശരണപ്പെടുകയും ചെയ്യുന്നു. പൈശാചികാത്മാക്കളുടെ പിടിയിലായിരിക്കുന്ന സകലരേയും മോചിപ്പിക്കണമേ എന്ന്! ഞങ്ങള്‍ യാചിക്കുന്നു. മരണാസന്നരായിരിക്കുന്നവരുടെ ദുഷ്ടാത്മാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും അവരെ അങ്ങയുടെ നിത്യമഹത്വത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യണമേ. ലോകം മുഴുവന്റെ മേലും കരുണയുണ്ടാവുകയും തിരുഹൃദയത്തെ ആരാധിക്കുവാനും ആശ്വസിപ്പിക്കുവാനും ഞങ്ങളെ ശക്തരാക്കുകയും ചെയ്യണമേ. കരുണയുടെ അമൂല്യ തിരുരക്തമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ആമ്മേന്‍. 
ലീഡര്‍: ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമേ, 
മറുപടി!: അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ (3 പ്രാവശ്യം) 


സ്തുതിഗീതം: 
ഈശോയുടെ തിരുരക്തമേ. 
ഈശോയുടെ തിരുരക്തമേ. 
ഈശോയുടെ തിരുരക്തമേ, 
ഞങ്ങളെ പൊതിയണമേ. (3 പ്രാവശ്യം) 
ഈശോയുടെ അമൂല്യ തിരുരക്തമേ, ആരാധന. 
ഈശോമിശിഹായുടെ അമൂല്യ തിരുരക്തമേ, ആരാധന. 
ഈശോയുടെ അമൂല്യ തിരുരക്തമേ,

ഞങ്ങളെ അങ്ങയെ ആരാധിക്കുന്നു 
ഈശോമിശിഹായുടെ അമൂല്യ തിരുരക്തമേ,

ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. 


ഈശോമിശിഹായുടെ വിലയേറിയ തിരുരക്തത്തിനുള്ള സമര്‍പ്പണം 
ഓ, കരുതലുള്ളവനും കാരുണ്യപൂര്‍ണനുമായ രക്ഷകാ, എന്റെ നിസ്സരതയാലും അവിടുത്തെ മഹനീയതയാലും ഞാന്‍ എന്നെത്തന്നെ അവിടുത്തെ പാദത്തിങ്കല്‍ സമര്‍പ്പിക്കുന്നു. അങ്ങയുടെ നന്ദിഹീനമായ ഈ സൃഷ്ടിക്ക് കാണിച്ചുതന്ന അവിടുത്തെ കൃപയുടെ നിരവധിയായ അടയാളങ്ങളെയോര്‍ത്ത് അങ്ങേക്ക് നന്ദി പറയുന്നു. സാത്താന്റെ നശീകരണശക്തിയില്‍ നിന്ന്! അങ്ങയുടെ തിരുരക്തത്താല്‍ എന്നെ മോചിപ്പിച്ചതിന് ഞാന്‍ അങ്ങേക്ക് വിശിഷ്യാ നന്ദി പറയുന്നു. ഓ, നല്ല ഈശോയെ, എന്റെ സ്‌നേഹമുള്ള അമ്മയായ മറിയത്തിന്റെയും കാവല്‍മാലാഖയുടെയും നാമഹേതുക വിശുദ്ധന്റെയും സ്വര്‍ഗ്ഗത്തിലെ സകല വൃന്ദങ്ങളുടെയും സാന്നിധ്യത്തില്‍ സ്വതന്ത്രമനസ്സോടും സത്യസന്ധമായ ഒരു ഹൃദയത്തോടും കൂടി, ലോകത്തെ പാപത്തില്‍ നിന്നും മരണത്തില്‍ നിന്നും നരകത്തില്‍ നിന്നും രക്ഷിച്ച അങ്ങയുടെ വിലയേറിയ തിരുരക്തത്തിന് ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുന്നു. 


അവിടുത്തെ കൃപയുടെ സഹായത്തോടും എന്റെ സര്‍വശക്തിയോടും കൂടി ഞങ്ങളുടെ രക്ഷയുടെ വിലയായ അങ്ങയുടെ വിലയേറിയ തിരുരക്തത്തോടുള്ള ഭക്തി വളര്‍ത്തുകയും അതിനെ ഉദ്ദീപിപ്പിക്കുകയും ചെയ്യുമെന്ന് ഞാന്‍ അങ്ങയോടു വാഗ്ദാനം ചെയ്യുന്നു. അങ്ങനെ ആരാധ്യമായ അങ്ങയുടെ തിരുരക്തം സകലരാലും ബഹുമാനിക്കപ്പെടുന്നതിനും മഹത്വീകരിക്കപ്പെടുന്നതിനും ഇടയാകട്ടെ. ഇതുവഴി അങ്ങയുടെ സ്‌നേഹത്തിന്റെ വിലതീരാത്ത രക്തത്തോടുള്ള എന്റെ അവിശ്വസ്തതയുടെ കേടുപോക്കാനും ലോകം മുഴുവനും തങ്ങളുടെ രക്ഷയുടെ അനന്യമായ വിലയ്‌ക്കെതിരായി ചെയ്യുന്ന നിന്ദനങ്ങള്‍ക്ക് പരിഹാരമനുഷ്ഠിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു. 


ഓ, പരിശുദ്ധവും വിലതീരാത്തതുമായ തിരുരക്തമേ, അങ്ങേയ്‌ക്കെതിരായി ചെയ്യപ്പെട്ട എന്റെ തന്നെ പാപങ്ങളും മന്ദതയും സകല ധിക്കാരപ്രവൃത്തികളും ഒരിക്കലും ചെയ്യപ്പെടാതിരുന്നെങ്കില്‍! സ്‌നേഹനിധിയായ ഈശോയെ, അവിടുത്തെ പരിശുദ്ധ മാതാവും വിശ്വസ്തരായ ശ്ലീഹന്മാരും സകല വിശുദ്ധരും അങ്ങയുടെ വിലയേറിയ തിരുരക്തത്തിനു നല്‍കിയ സ്‌നേഹവും ബഹുമാനവും ആരാധനയും ഇതാ ഞാന്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. എന്റെ കഴിഞ്ഞ കാലത്തെ അവിശ്വസ്തതകളെയും മന്ദതയെയും മറക്കുകയും അങ്ങയെ വേദനിപ്പിക്കുന്ന എല്ലാവരോടും ക്ഷമിക്കുകയും ചെയ്യേണമെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. 


ഓ ദിവ്യരക്ഷക, എന്നെയും സകല ജനങ്ങളെയും അവിടുത്തെ വിലയേറിയ തിരുരക്തത്താല്‍ തളിക്കുക. അങ്ങനെ, ഓ ക്രൂശിക്കപ്പെട്ട സ്‌നേഹമേ, ഞങ്ങള്‍ ഇപ്പോള്‍ മുതല്‍ പൂര്‍ണ്ണ ഹൃദയത്തോടെ അങ്ങയെ സ്‌നേഹിക്കുകയും ഉചിതമായി ഞങ്ങളുടെ രക്ഷയുടെ വിലയെ ആദരിക്കുകയും ചെയ്യട്ടെ. ഓ പരിശുദ്ധ ദൈവമാതാവേ, അങ്ങയുടെ സഹായത്തിനായി ഞങ്ങള്‍ ഓടിയണയുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ. പ്രത്യുത, സകല അപകടങ്ങളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ. ആമ്മേന്‍.

+++