www.eta-sda.com hushskinandbody.com www.iaffirm.org www.offtopmag.com www.radieselparts.com www.stghealth.com thedigitallatina.com www.thinkdesignable.com www.topspottraining.com togel4d hotogel jasa-gbpointblank.com togel online beautifulawarenessproject.com www.athmaraksha.org asiatreetops.com americanallergy.com kenyasuda.com americanallergy.com ampera4d togel aman terpercaya togel online bandar togel toto togel togel pulsa situs togel slot gacor slot thailand slot dana slot gopay slot 5000 togel online bandar togel toto togel togel pulsa situs togel slot gacor slot thailand slot dana slot gopay slot 5000 slot gacor slot dana slot gacor slot gacor pinjolindonesia.com

നാം വീണ്ടും ഒരു ഒക്‌ടോബര്‍ മാസത്തിലേക്ക് പ്രവേശിക്കുകയാണ്. ഒക്‌ടോബര്‍ എന്ന് കേള്‍ക്കുമ്പോള്‍ കത്തോലിക്കാവിശ്വാസികളുടെ മനസ്സില്‍ ആദ്യം വരുന്ന ചിന്ത കൊന്തനമസ്‌കാരത്തിന്റെ മാസം, ദശദിനകൊന്തനമസ്‌കാരത്തിന്റെ ദിവസങ്ങള്‍ എന്നൊക്കെയാണ്. ദശദിന കൊന്തനമസ്‌കാരത്തില്‍ പങ്കെടുക്കുവാന്‍, തിരുനാളിന് പോകുന്ന ആവേശത്തോടെയാണ് മിക്ക ദൈവാലയങ്ങളിലും ആളുകള്‍ വരുന്നത്. കൊന്തനമസ്‌കാരത്തെ ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വികാരിയച്ചന്‍ ഉള്ള ഇടവകകളില്‍ പ്രത്യേകിച്ചും ഇത് സത്യമാണ്.

കൊന്തനമസ്‌കാരപ്രാര്‍ത്ഥനയില്‍ മൂന്ന് കഥാപാത്രങ്ങളാണ് ഉള്ളത്. ഒന്ന്, സര്‍വ്വശക്തനായ ദൈവം; രണ്ട്, പരിശുദ്ധയായ മറിയം; മൂന്ന്, പാപികളായ നമ്മള്‍. പാപിക ളായ നമ്മള്‍, പരിശുദ്ധയായ മറിയം വഴി, സര്‍വ്വശക്തനായ ദൈവത്തോട്, വളരെ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കുകയാണ്. ഒന്ന്, നമ്മുടെ ദൈനംദിന ജീവിതത്തില്‍ ദൈവത്തിന്റെ സഹായം വേണം. (ഇപ്പോഴും ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ). ഇപ്പോഴും എന്ന് പറയുമ്പോള്‍ ഈ ലോകജീവിതത്തിലെ സകല ആവശ്യങ്ങളിലും എന്ന് അര്‍ത്ഥംവയ്ക്കാം; നിയോഗം വയ്ക്കാം. രണ്ട്, മരണസമയത്ത് അനുഗ്രഹം കിട്ടണം. കിട്ടാവുന്നതും കിട്ടേണ്ടതുമായ ഏറ്റവും വലിയ അനുഗ്രഹം നല്ല മരണമാണ്. നല്ല മരണം എന്നു വച്ചാല്‍, അധികം സഹിക്കാതെയുള്ള മരണമെന്നോ ഒന്നും അര്‍ത്ഥമില്ല. ആത്മാവ് സ്വര്‍ഗ്ഗത്തില്‍ എത്താന്‍ പറ്റിയ അവസ്ഥയിലുള്ള മരണത്തെയാണ് നല്ല മരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നുവച്ചാല്‍, കഠിനപാപങ്ങളെങ്കിലും ക്ഷമിക്കപ്പെടാന്‍ ബാക്കി ഇല്ലാത്ത ഒരു അവസ്ഥയില്‍ ഉള്ള ഒരു മരണം. നമ്മുടെ ലൗകികാവശ്യങ്ങളിലും മരണസമയത്തും നമ്മെ സഹായിക്കുവാന്‍ മാതാവിനെ ദൈവം അനുവദിക്കുന്നു. അതിനാല്‍ മാതാവ് വഴി ലൗകികാവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതിനും നല്ല മരണം നല്‍കുന്നതിനും ദൈവം തയ്യാറാണ്. അതിനായി മാതാവിന്റെ മധ്യസ്ഥത ജപമാലപ്രാര്‍ത്ഥനവഴി നാം തേടുകയാണ്.

ജപമാലഭക്തി സഭയില്‍ പ്രചരിക്കുവാന്‍ പ്രധാന കാരണക്കാരന്‍, 1221-ല്‍ മരിച്ച സ്‌പെയിന്‍കാരനായ ഡൊമിനിക് എന്ന വിശുദ്ധന്‍ ആണ്. 1214-ല്‍ ഡൊമിനിക്കിന് മാതാവ് പ്രത്യക്ഷപ്പെട്ട് ജപമാല ചൊല്ലുവാന്‍ ആവശ്യപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്നു. പിന്നീട് പല പരിവര്‍ത്തനങ്ങള്‍ക്കും വിധേയമായിട്ടാണ് ഇപ്പോഴത്തെ രൂപത്തില്‍ ജപമാല പ്രാര്‍ത്ഥന ഉണ്ടായത്. സന്തോഷം, ദുഃഖം, മഹിമ എന്നീ രഹസ്യങ്ങള്‍ക്കുപുറമേ, പ്രകാശത്തിന്റെ രഹസ്യങ്ങള്‍കൂടി അടുത്ത കാലത്ത് കൂട്ടിച്ചേര്‍ക്കപ്പെട്ടത് ഓര്‍ക്കുമല്ലോ.

ജപമാല ചൊല്ലുമ്പോള്‍ അതിന്റെ പൂര്‍ണ്ണരൂപത്തില്‍ ചൊല്ലുവാന്‍ ശ്രമിക്കണം. വിശ്വാസപ്രമാണം, 1 സ്വര്‍ഗ്ഗ. പിതാവേ 3 നന്മനിറഞ്ഞ മറിയം, അഞ്ച് രഹസ്യങ്ങള്‍ക്കുശേഷവും 1 സ്വര്‍ഗ്ഗ. പിതാവേ, 10 നന്മനിറഞ്ഞ മറിയം, ത്രിത്വസ്തുതി, ഓ എന്റെ ഈശോയേ എന്ന പ്രാര്‍ത്ഥന, ലുത്തിനിയ എന്നിവ ചൊല്ലിക്കൊണ്ട് പൂര്‍ണ്ണമായ ജപമാല ചൊല്ലുവാന്‍ ശ്രമിക്കണം. പലയിടത്തും ചിലപ്പോഴെങ്കിലും ചില ഭാഗങ്ങള്‍ വിട്ടുകളയുന്നത് കാണാറുണ്ട്.

ജപമാല ഭക്തിയോടുകൂടി ചൊല്ലുന്നവര്‍ക്ക് 15 പ്രത്യേക വാഗ്ദാനങ്ങള്‍ ആണ് വിശുദ്ധ ഡൊമിനിക്, വാഴ്ത്തപ്പെട്ട അലന്‍ എന്നിവര്‍ വഴി മാതാവ് നല്‍കിയിരിക്കുന്നത്. ഈ വാഗ്ദാനങ്ങള്‍ വായിക്കുക
1. ഭക്തിയോടുകൂടി ജപമാല ചൊല്ലി എന്നെ വണങ്ങുന്നവര്‍ക്ക് ശക്തമായ വരപ്രസാദങ്ങള്‍ ലഭിക്കും.
2. ജപമാല ചൊല്ലുന്ന എല്ലാവര്‍ക്കും എന്റെ പ്രത്യേകസംരക്ഷണം ഞാന്‍ നല്‍കും.
3. നരകത്തിനെതിരായ ശക്തമായ കവചം ആയിരിക്കും ജപമാല. ദുഃശീലങ്ങള്‍,       പാപം, പാഷണ്ഡതകള്‍ എന്നിവ കുറയുവാന്‍     ജപമാലസമര്‍പ്പണം കാരണമാകും.
4. സുകൃതങ്ങളും സല്‍പ്രവൃത്തികളും വളര്‍ന്നുവരുവാന്‍ ജപമാല സമര്‍പ്പണം കാരണമാകും. ജപമാല ചൊല്ലുന്നവര്‍ക്ക് ധാരാളമായ ദൈവകാരുണ്യം കിട്ടും. ലോകമോഹങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുവാനും നിത്യതയെപ്പറ്റി കൂടുതല്‍ ചിന്തിക്കുവാനും ജപമാല ചൊല്ലല്‍ സഹായിക്കും.
5. ജപമാല ചൊല്ലി എന്റെ സംരക്ഷണത്തിന് ഏല്‍പ്പിക്കപ്പെടുന്നവര്‍ നശിച്ചുപോവുകയില്ല.
6. ഭക്തിയോടെ ജപമാല ചൊല്ലുകയും ദിവ്യരഹസ്യങ്ങളെപ്പറ്റി ധ്യാനിക്കുകയും ചെയ്യുന്നവരെ ദുരന്തങ്ങള്‍ കീഴടക്കുകയില്ല. ദൈവം തന്റെ നീതികൊണ്ട് അവരെ ശിക്ഷിക്കുകയില്ല. ജപമാല ചൊല്ലുകയും നീതിയോടെ ജീവിക്കുകയും ചെയ്താല്‍ നിത്യജീവന്‍ നേടും.
7. ശരിയായ ജപമാലഭക്തിയുള്ളവര്‍ സഭയുടെ കൂദാശകള്‍ സ്വീകരിക്കാതെ മരിക്കുകയില്ല.
8. ജപമാല ചൊല്ലുന്നതില്‍ വിശ്വസ്തത കാണിക്കുന്നവര്‍ക്ക് അവരുടെ ജീവിതകാലത്തും മരണസമയത്തും ദൈവികപ്രകാശം ലഭിക്കും. മരണസമയത്ത് അവര്‍ക്ക് വിശുദ്ധരുടെ പുണ്യയോഗ്യതകളില്‍ പങ്കാളിത്തം കിട്ടും.
9. ജപമാലഭക്തരായിരുന്നവരെ ശുദ്ധീകരണസ്ഥലത്തുനിന്നും ഞാന്‍ മോചിപ്പിക്കും.
10. വിശ്വസ്തരായ ജപമാലഭക്തര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ഉന്നത മഹത്വം ലഭിക്കും.
11. ജപമാല ചൊല്ലി നിങ്ങള്‍ ചോദിക്കുന്നതെല്ലാം നിങ്ങള്‍ക്ക് ലഭിക്കും.
12. ജപമാലഭക്തി പ്രചരിപ്പിക്കുന്ന എല്ലാവര്‍ക്കും അവരുടെ ആവശ്യങ്ങളില്‍ എന്റെ സഹായം ലഭിക്കും.
13. എല്ലാ ജപമാലഭക്തര്‍ക്കും ജീവിതകാലത്തും മരണസമയത്തും മുഴുവന്‍ സ്വര്‍ഗ്ഗീയ വൃന്ദങ്ങളുടെയും സഹായം ഉണ്ടാകും എന്ന വാഗ്ദാനം എന്റെ പുത്രനായ യേശുവില്‍നിന്ന് എനിക്ക് ലഭിച്ചിട്ടുണ്ട്.
14. ജപമാല ചൊല്ലുന്ന എല്ലാവരും എന്റെ മക്കളും എന്റെ പുത്രന്‍ യേശുവിന്റെ സഹോദരീസഹോദരന്മാരും ആയിരിക്കും.
15. സ്വര്‍ഗ്ഗത്തില്‍പോകും എന്നതിന്റെ ഏറ്റവും വലിയ അടയാളമായിരിക്കും ജപമാലഭക്തി.

പ്രിയപ്പെട്ടവരേ, ചെറിയ കാര്യങ്ങല്ല വലിയ കാര്യങ്ങളാണ് ജപമാല ചൊല്ലുന്നതിലൂടെ നമുക്ക് ലഭിക്കുവാന്‍ പോകുന്നത്. ഇവയെല്ലാംകൂടി സംഗ്രഹിച്ചാല്‍, ജീവിക്കുന്ന കാലത്തും മരണസമയത്തും ജപമാല ചൊല്ലുന്നവര്‍ക്ക് പ്രത്യേക അനുഗ്രഹങ്ങളും നിത്യരക്ഷയും ലഭിക്കുമെന്ന് പറയാന്‍ പറ്റും. അതിനാല്‍ വ്യക്തിപരമായും ഭവനങ്ങളിലും ദൈവാലയങ്ങളിലും നമുക്ക് ഭക്തിയോടുകൂടി, മുടക്കം കൂടാതെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം. മറിയംവഴി ജീവിതകാലത്തും ദൈനംദിന ആവശ്യങ്ങളിലും മരണസമയത്തും നമുക്ക് വലിയ അനുഗ്രഹങ്ങളും ഏറ്റവും വലിയ അനുഗ്രഹമായ നിത്യരക്ഷയും നേടാന്‍ ശ്രമിക്കാം. ജപമാലപ്രാര്‍ത്ഥനവഴി നമ്മില്‍ ദൈവസ്‌നേഹം കൂടും. നമ്മുടെ ആത്മാക്കള്‍ വിശുദ്ധീകരിക്കപ്പെടും ശത്രുക്കളുടെമേല്‍ വിജയം ലഭിക്കും. സുകൃതാഭ്യാസം എളുപ്പമാകും. കൂടുതല്‍ ദൈവകൃപ കിട്ടും. ദൈവത്തോടും മനുഷ്യരോടുമുള്ള നമ്മുടെ കടങ്ങള്‍ വീട്ടുന്നതിന് കാരണമായിത്തീരും. ആത്മീയബന്ധങ്ങള്‍ തകരും. കരയുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ എളുപ്പം കിട്ടും. ദരിദ്രര്‍ക്ക് സഹായം കിട്ടും. സന്യാസസഭകള്‍ നവീകരിക്കപ്പെടും. അറിവില്ലാത്തവര്‍ക്ക് ദൈവികജ്ഞാനം കിട്ടും.

അതിനാല്‍, നമ്മുടെ വ്യക്തിപരമായ നന്മയ്ക്കുവേണ്ടി, കുടുംബത്തിന്റെ നന്മയ്ക്കുവേണ്ടി, ലോകത്തിന്റെ മാനസാന്തരത്തിനുവേണ്ടി, നമ്മുടെയും മറ്റുള്ളവരുടെയും പാപങ്ങള്‍ക്ക് പരിഹാരമായി നമുക്ക് ഭക്തിയോടുകൂടി മുഴുവന്‍ കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കാം. ഈ ഒക്‌ടോബര്‍ മാസം നമ്മള്‍ ചൊല്ലുന്ന ജപമാലപ്രാര്‍ത്ഥനവഴി, നമ്മെയും നമ്മുടെ കുടുംബങ്ങളെയും സഭയെയും ലോകത്തെയും ദൈവം കൂടുതല്‍ അനുഗ്രഹിക്കട്ടെ!

കടപ്പാട് : sundayshalom.com
ഫാ. ജോസഫ് വയലില്‍ CMI