www.eta-sda.com hushskinandbody.com www.iaffirm.org www.offtopmag.com www.radieselparts.com www.stghealth.com thedigitallatina.com www.thinkdesignable.com www.topspottraining.com togel4d hotogel jasa-gbpointblank.com togel online beautifulawarenessproject.com www.athmaraksha.org asiatreetops.com americanallergy.com kenyasuda.com americanallergy.com ampera4d togel aman terpercaya togel online bandar togel toto togel togel pulsa situs togel slot gacor slot thailand slot dana slot gopay slot 5000 togel online bandar togel toto togel togel pulsa situs togel slot gacor slot thailand slot dana slot gopay slot 5000 slot gacor slot dana slot gacor slot gacor pinjolindonesia.com

ലേഖനത്തിനുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഔര്‍ത്ത് സന്ദര്‍ശിച്ച സ്ഥലങ്ങളില്‍, മാതാവ് പ്രത്യക്ഷപ്പെട്ട, ലൂര്‍ദ്, കിബീ ഹോ, മെക്‌സിക്കോ സിറ്റി, എന്നിവ കൂടാതെ, ഇപ്പോഴും മാതാവ് പ്രത്യക്ഷപ്പെടാറുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന, മെജോറി കൂടി ഉള്‍പ്പെടുന്നു.
 
റാണ്ടയിലെ കിബീ ഹോ യില്‍, 1981 മുതല്‍ 1983 വരെയുള്ള നാളുകളില്‍, മാതാവ് ചില യുവതികള്‍ക്ക് പ്രത്യക്ഷപ്പെട്ട്, 1994-ല്‍ നടക്കാനിരിക്കുന്ന റാണ്ടന്‍ വംശഹത്യയെപ്പറ്റി മുന്നറിയിപ്പ് നല്‍കുകയും, പശ്ചാത്താപത്തിന് തയ്യാറാകാന്‍ സന്ദേശം നല്‍കുകയും ചെയ്തു. അന്ന് മാതാവ് പ്രത്യക്ഷപ്പെട്ടവരില്‍ ഒരാളായ, അനാറ്റലി മുക്മസിംപകയെ നേരില്‍ കാണാന്‍, ലേഖിക ഔര്‍ത്തിന് അവസരം ലഭിച്ചു. അനാറ്റലി പറഞ്ഞു''ഞാന്‍ പൂര്‍ണ്ണമായ ഏകാഗ്രതയോടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയം മാതാവ് പ്രത്യക്ഷപ്പെട്ടു. പരിശുദ്ധ അമ്മ നമ്മെ ഓരോരുത്തരെയും അഗാധമായി സ്‌നേഹിക്കുന്നതുപോലെ നാം ഓരോരുത്തരും അമ്മയെയും സ്‌നേഹിക്കണമെന്ന് മാതാവ് എന്നോട് ആവശ്യപ്പെട്ടു.'' പരിശുദ്ധ അമ്മയോടുള്ള സ്‌നേഹത്തിലൂടെ നാം ഓരോരുത്തരും യേശുവിനെ കൂടുതല്‍ അടുത്തറിയുന്നു. 

മെക്‌സിക്കോയിലെ Our Lady of Guadalupe ആ രാജ്യത്തിന്റെ തന്നെ മുഖമുദ്രയായി മാറിയിരിക്കുന്നു എന്ന്, അവിടം സന്ദര്‍ശിച്ചതിന് ശേഷം, ഔര്‍ത്ത് പറഞ്ഞു. Our Lady of Guadalupe -ലെ തിരുനാള്‍ ദിനങ്ങളില്‍ അവിടെയെത്തുന്ന തീര്‍ത്ഥാടകരുടെ, ഭക്തിയുടെ തീവ്രത കണ്ടും അനുഭവിച്ചും അറിയേണ്ടത് തന്നെയാണെന്ന്, ലേഖിക അഭിപ്രായപ്പെട്ടു. മൂസ്ലീങ്ങളും പരിശുദ്ധ മറിയത്തെ വലിയ ബഹുമാനത്തോടെയാണ് കാണുന്നത്. മിറയത്തിന്റെ പേര്, ബൈബളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പ്രാവശ്യം ഖുറാനില്‍ പരാമര്‍ശിക്കപ്പെടുന്നു എന്ന, രസകരമായ വിശേഷം കൂടി ഔര്‍ത്ത് വായനക്കാരുമായി പങ്കുവെയ്ക്കുന്നു. ഈജിപ്തില്‍ വെച്ച് ക്രിസ്തീയദേവാലയങ്ങളില്‍ മാതാവിനോട് പ്രാര്‍ത്ഥിക്കാന്‍ എത്തുന്ന മുസ്ലീങ്ങളെ കണ്ടെത്തിയ കഥയും ഔര്‍ത്ത് വിവരിക്കുന്നു. 

അബു സെര്‍ഗയിലെ ദേവാലയത്തിനു പുറത്തുവെച്ച് കണ്ടുമുട്ടിയ ഒരു മുസ്ലിം യുവതി പറഞ്ഞു.''തീവ്രമായ ദൈവവിശ്വാസത്തിലൂടെ, എല്ലാ കഷ്ടതകളെയും അതിജീവിക്കാന്‍ മാതാവിന് കഴിഞ്ഞു. അങ്ങനെയുള്ള മാതാവിന്റെ മാദ്ധ്യസ്ഥതയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.'' രക്ഷകന്റെ അമ്മയായി രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ഭൂമിയില്‍ ജീവിച്ച പരിശുദ്ധ കന്യകാ മറിയം ലോകചരിത്രത്തിലെ ഏറ്റവും ശക്തയായ വനിതയാണെന്ന് നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്‍ വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പുറത്തിറക്കിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു. 

നവംബര്‍ 8-ാം തിയതിയിലെ നാഷണല്‍ ജ്യേഗ്രഫിക് മാഗസിനില്‍ 'പരിശുദ്ധ കന്യകാ മറിയം എങ്ങനെ ലോകത്തിലെ ഏറ്റവും ശക്തയായ വനിതയായി' എന്ന ലേഖനത്തില്‍, മൗരീന്‍ ഔര്‍ത്ത് എന്ന ലേഖിക, പരിശുദ്ധ മാതാവിന്റെ പ്രശസ്തിയുടെ കാരണം അന്വേഷിക്കുകയാണ്. നാഷണല്‍ ജ്യോഗ്രഫിക് ചാലനയില്‍, ഡിസംബര്‍ 13-ന് സംപ്രേഷണം ചെയ്യാനിരിക്കുന്ന, 'The Cult of Mary' എന്ന പരിപാടിയുടെ ആമുഖമായാണ് മൗരീന്‍ ഔര്‍ത്തിന്റെ ലേഖനം നാഷണല്‍ ജ്യോഗ്രഫിക് മാസികയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലേഖിക, മരിയന്‍ വിഷയത്തില്‍ പാണ്ഡിത്യമുള്ളവരുമായി സംസാരിച്ചും, മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചുമാണ്, തന്റെ ലേഖനം തയ്യാറാക്കിയത്. ഡേട്ടന്‍ യൂണിവേഴ്‌സിറ്റിയിലെ, International Marian Research Institute-ല്‍ നിന്നും ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് എടുത്തിട്ടുള്ള, മരിയ എന്റിക്വോറ്റ ഗാര്‍ഷ്യ പറയുന്നു,''നമുക്ക് മാതാവുമായുള്ള ബന്ധം, അത് വിശുദ്ധമാണ്!''. മേരിയുടെ മദ്ധ്യസ്ഥതയിലുള്ള വിശ്വാസം കാനായിലെ കല്യാണത്തില്‍ തുടങ്ങുന്നു. വിരുന്നിടയ്ക്ക് വീഞ്ഞ് തീര്‍ന്നപ്പോള്‍, മാതാവ്, ആ വിവരം യേശുവിനെ അറിയിക്കുന്നു. എന്നിട്ട്, യേശുവിന്റെ ആദ്യത്തെ അത്ഭുതം പ്രതീക്ഷിച്ചെന്ന പോലെ, അവള്‍ പരിചാരകരോട് പറയുന്നു,''എന്റെ മകന്‍ പറയുന്ന പോലെ ചെയ്യുക!'' മാതാവിന്റെ ആദ്യത്തെ മദ്ധ്യസ്ഥത, യേശുവിന്റെ ആദ്യത്തെ അത്ഭുത പ്രവര്‍ത്തിയിലേക്ക് നയിക്കുന്നു. ഔര്‍ത്ത് പറയുന്നു,''മാതൃസ്‌നേഹത്തിന്റെ പ്രതീകമായി, സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ മേരി നില്‍ക്കുന്നു. മേരി നമ്മുടെ വിശ്വാസത്തിന് അര്‍ത്ഥം നല്‍കുന്നു. നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവത്തിലേക്കെത്തിക്കാനുള്ള ഒരു എളുപ്പവഴിയായിമാറുന്നു. മാതാവിലുള്ള വിശ്വാസം ഒരു കവചമായി നമ്മെ രക്ഷിക്കുന്നു.'' 

യാതൊരു കുറ്റവും ആര്‍ക്കും പറയാനില്ലാത്ത സ്ത്രീയാണ് മറിയമെന്നുകൂടി ചാനല്‍ പറയുന്നുണ്ട്. കന്യകാജനനവും സ്വര്‍ഗ്ഗാരോപണവുമൊക്കെ പോലെ ദൈവശാസ്ത്രവിഷയങ്ങളില്‍ ചില ഒറ്റപ്പെട്ട കോണുകളില്‍നിന്ന് മറിയം പഴികേള്‍ക്കുന്നുണ്ടെങ്കിലും, സ്വന്തം വ്യക്തിത്വത്തിന്റെ പേരിലോ, പറയപ്പെട്ട വാക്കുകളുടെ പേരിലോ, ചരിത്രത്തില്‍ ഏതെങ്കിലും ഇടപെടല്‍ നടത്തിയതിന്റെ പേരിലോ, നല്‍കപ്പെട്ട സന്ദേശങ്ങളുടെ പേരിലോ, ആര്‍ക്കും പിഴവ് കണ്ടെത്താനായിട്ടില്ല. മറിയത്തിന്റെ ചെയ്തികളില്‍. 'ദ മോസ്റ്റ് മോറല്‍ വുമണ്‍' എന്നതാണ് നിരീക്ഷണം. 

കടപ്പാട് : പ്രവാചക ശബ്ദം