''മാനസികപ്രശ്‌നങ്ങള്‍ ഉളളവര്‍ക്കുളള അഭയകേന്ദ്രമല്ല സെമിനാരി. ജീവിത യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ ധൈര്യമില്ലാത്ത ഭീരുക്കള്‍ക്ക് ഉളളതുമല്ല സെമിനാരി.'' ഫ്രാന്‍സീസ് പാപ്പാ പറഞ്ഞു. മറിച്ച് ഒരുവന്‍ അവന്റെ ദൈവവിളി വളര്‍ ത്തുന്ന സ്ഥലമാണത്. ദൈവവചനത്തെയും, കുര്‍ബാനയെയും പ്രാര്‍ത്ഥനയെയും ആഴ ത്തില്‍ അറിയുന്ന സ്ഥലവുമാണിത്. 

''ഈ മനോഭാവത്തോടെ ഈ പാത പിന്തുടരാന്‍ നിങ്ങള്‍ക്ക് ആവുന്നില്ലെങ്കില്‍ ഞാന്‍ ആത്മാര്‍ത്ഥമായി പറയുന്നു, നിങ്ങള്‍ മറ്റൊരു വഴി തിരഞ്ഞെടുക്കുന്നതാണ് നല്ലത്.''പാപ്പാ ഉപദേശിച്ചു. ലെയോണിയന്‍ കോളേജിലെ സെമിനാരിക്കാരോട് സംസാരിക്കുമ്പോഴായിരുന്നു ഫ്രാന്‍സീസ് പാപ്പായുടെ ഈ തുറന്ന പ്രതികരണം. 

''പ്രിയ ബ്രദേഴ്‌സ്, നിങ്ങള്‍ തയ്യാറെടുക്കുന്നത് ഒരു ഉയര്‍ന്ന ജോലിക്കല്ല, ബിസി നസ്സ് ചെയ്യാനുമല്ല.'' പാപ്പാ പറഞ്ഞു.''മറിച്ച് ഈശോയെപ്പോലെ ഇടയന്മാരാ കാനാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. യേശുവിനെപ്പോലെ ആയിത്തീരുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം. അവനെപ്പോലെ പ്രവര്‍ത്തിക്കുക എന്നതും.''  

    സെമിനാരി പരിശീലനത്തിന് നാല് ഘടകങ്ങളുണ്ടെന്ന് പാപ്പാ പറഞ്ഞു-ആധ്യാ ത്മികം, ഭൗതികം, സഭാത്മകം, അപ്പസ്‌തോലികം. പരിശീലനത്തിന്റെ ആദ്യഘട്ടം മുതല്‍ ഈ നാല് ഘട്ടങ്ങളും ഒരുമിച്ച് കൊണ്ടുപോകണമെന്നും പാപ്പാ പറഞ്ഞു.